പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ വിധിയെഴുത്ത് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 184 ബൂത്തുകളിലായി വൈകിട്ട് ആറുവരെ ആണ് വോട്ടെടുപ്പ് സമയം. മൊത്തം 10 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
ഇതുവരെ 23.79 ശതമാനം പേർ വോട്ട് രേഖപെടുത്തി. പാലക്കാട് ആകെ 1,94,706 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടർമാരാണ്. 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും. 780 ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഇത്തവണത്തെ വോട്ടർപ്പട്ടികയിലുണ്ട്. 2445 കന്നിവോട്ടര്‍മാരും 229 പേര്‍ പ്രവാസി വോട്ടര്‍മാരുമുണ്ട്.
പുലര്‍ച്ചെ 5:30 ന് മോക്ക് പോള്‍ ആരംഭിച്ചിരുന്നു. വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂര്‍ത്തിയാക്കി. ഗവ. വിക്ടോറിയ കോളേജാണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായി പ്രവര്‍ത്തിച്ചത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലേക്ക് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കും.
Discussion about this post