നയൻതാരയുടെ ജീവിതകഥ പറയുന്ന ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിങ് ആരംഭിച്ചു. വിവാഹ ഡോക്യുമെൻ്ററി എന്നാണ് വിശേഷിപ്പിച്ചിരുന്നതെങ്കിലും സിനിമ മേഖലയിൽ നയൻതാരയുടെ തുടക്കം മുതൽ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ വരെ ഡോക്യുമെൻ്ററിയിൽ പങ്കുവെക്കുന്നുണ്ട്.
ഇരുവരുടേയും പ്രണയത്തിൻ്റെ മുഴുവൻ കഥ ഇപ്പോൾ പുറത്തുവന്ന ഡോക്യുമെൻ്ററിയിലുണ്ട്. 2015-ൽ ‘നാനും റൗഡി താൻ’ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ പ്രണയം മൊട്ടിട്ട കഥ ടീസറിലൂടെ തന്നെയാണ് പ്രേക്ഷകർ അറിഞ്ഞത്. ഇതിൻ്റെ മുഴുവൻ ഭാഗം ഇപ്പോൾ പുറത്തുവന്ന ഡോക്യുമെൻ്ററിയിലുണ്ട്.
താൻ എക്കാലത്തും തേടിക്കൊണ്ടിരുന്ന ആളാണ് വിഘ്‌നേഷ് എന്നാണ് നയൻസ് വിശേഷിപ്പിക്കുന്നത്. തൻ്റെ ഹൃദയവും ആത്മാവും തേടിക്കൊണ്ടിരുന്നത് അവനെപ്പോലെ ഒരാളെയായിരുന്നു. അവനെപ്പോലെ മറ്റൊരാൾക്കും ആവാൻ കഴിയില്ലെന്ന് ഈ വർഷങ്ങൾക്കിടെ താൻ മനസിലാക്കിയെന്നും നയൻതാര ഡോക്യുമെൻ്ററിയിൽ പറയുന്നു.
നയൻതാര വന്നതിന് ശേഷമാണ് തന്റെ ജീവിതം ആരംഭിച്ചത് എന്ന് വിഘ്‌നേശ് ശിവ പറയുന്നു. ജീവിതത്തിൽ സംഭവിച്ചതെല്ലാം നല്ലതായിരുന്നു. ഇരുട്ട് മൂടിക്കിടന്ന ജീവിത്തിൽ പെട്ടെന്ന് വന്നൊരു സൂര്യോദയം പോലെ എൻ്റെ ജീവിതത്തിലേക്ക് വന്ന് എല്ലാം പ്രകാശമാനവും മനോഹരവുമാക്കി’, വികാരഭരിതനായി വിഘ്‌നേഷ് പറയുന്നു.
Nayanthara: Beyond the Fairy Tale released on Netflix.