വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. പാർലമെന്റിലും ഒറ്റയ്ക്കാവും യുഡിഎഫ് സമരം ചെയ്യുക. ഇതിനായി സിപിഎമ്മിനെ കൂട്ടുപിടിക്കേണ്ട ആവശ്യം കേരളത്തിൽ തങ്ങൾക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
കേന്ദ്രത്തിനെതിരായ ഒരു സമരത്തിനും എൽഡിഎഫിനെയോ സിപിഐഎമ്മിനെയോ കൂട്ട് പിടിക്കില്ലെന്നും ഇവർ തമ്മിൽ എപ്പോൾ കോംപ്രമൈസ് ആകുമെന്ന് പറയാൻ പറ്റില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഒരു രൂപ പോലും കേന്ദ്രം കേരളത്തിന് നൽകിയില്ലെന്നും യുഡിഎഫ് എംപിമാർ പ്രതിഷേധമറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.