രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരമായി മാറിയിരിക്കുകയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പ്. ചേലക്കരയെന്ന ചെങ്കോട്ട നിലനിർത്താൻ സിപിഎം ഏറെ അധ്വാനിക്കേണ്ടി വരുമെന്നാണ് ആകെയുള്ള സൂചനകൾ. സിപിഎമ്മിന്റെ ചെങ്കോട്ട ആയി അറിയപ്പെടുന്ന ചേലക്കരയിൽ ഒരു അട്ടിമറിയുണ്ടായാൽ അത് വലിയ രീതിയിലുള്ള ഒരു മാറ്റത്തിന് കാരണമാകും. കൂടാതെ പിണറായി സർക്കാരിന് ഒരു തിരിച്ചടിയുമായിരിക്കും. കെ രാധാകൃഷ്ണനെ പോലെ, അവിടെ ജനിച്ചു വളർന്ന ഒരു വ്യക്തിക്ക് എങ്ങനെ പോയാലും അവിടെയുള്ള ജനങ്ങളുടെ വോട്ട് കിട്ടുമെന്ന പ്രതീക്ഷ രമ്യ ഹരിദാസിന്റെ എൻട്രിയോടെ തകിടം മറിഞ്ഞിരിക്കുകയാണ്. ചേലക്കരയുടെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ ഇത് മനസ്സിൽ ആകും.
കോൺഗ്രസിന്റെ കെകെ ബാലകൃഷ്ണനാണ് മണ്ഡലത്തിലെ ആദ്യ എംഎൽഎ. പിന്നീട് 1970, 1977, 1980 തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ജയിച്ചു. എന്നാൽ 1982 ൽ സികെ ചക്രപാണിയിലൂടെ സിപിഎം മണ്ഡലം പിടിച്ചെടുത്തു. 87 ൽ വീണ്ടും കോൺഗ്രസിലേക്ക് ചേലക്കര മാറി.1991 ലും കോൺഗ്രസ് സീറ്റ് നിലനിർത്തി.
1996 ൽ ലാണ് രാധാകൃഷ്ണൻ മണ്ഡലം പിടിച്ചടക്കുന്നത് പിന്നീട് . 2001, 2006, 2011, 2021 വർഷങ്ങളിലും രാധാകൃഷ്ണൻ തന്നെ ചേലക്കരയുടെ എംഎൽഎയായി തുടർന്നു. 2021ൽ കെ രാധാകൃഷ്ണൻ 39,400 വോട്ട് ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. എൽഡിഎഫിന് 83,415 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിന്റെ സി സി ശ്രീകുമാറിന് ലഭിച്ചത് 44,015 വോട്ടുകൾ ആണ്. ഭാരതീയ ജനതാ പാർട്ടിയുടെ ഷാജുമോൻ വട്ടേക്കാട് 24045 വോട്ടുകൾ നേടിയെടുത്ത തെരഞ്ഞെടുപ്പിൽ 54.41 % വോട്ടും എൽഡിഎഫ് നേടി.
2016 ൽ രാധാകൃഷ്ണൻ മത്സരരംഗത്ത് പിൻമാറി യുആർ പ്രദീപ് സിപിഎം സ്ഥാനാർത്ഥിയായി. അപ്പോഴും മണ്ഡലം സിപിഎമ്മിനൊപ്പം തന്നെ നിന്നു.
എന്നാലിപ്പോൾ രമ്യ ഹരിദാസ് എന്ന എതിരാളി ചേലാകരയിലേക്ക് വരൂ,മ്പോ കളിയുടെ വിധം മാറുകയാണ്. കെ രാധാകൃഷ്ണന്റെ മണ്ഡലമായ ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് കയറിയ ആളാണ് രമ്യ ഹരിദാസ് . ഈ മണ്ഡലത്തിൽ സ്ത്രീ വോട്ടർമാർ കൂടുതലാണ്. അത് കൊണ്ട് തന്നെ ആ വോട്ടുകൾ ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നും വന്ന രമ്യ ഹരിദാസിനെ പോലൊരു നേതാവിന് തീർച്ചയായും ലഭിക്കും. കണക്കുകൾ നോക്കുകയാണെങ്കിൽ ചേലക്കരയിൽ സ്ത്രീ വോട്ടുകൾ 104980 വോട്ടുകളുണ്ട്. അത് കൊണ്ട് തന്നെ ആ വോട്ടുകളിൽ ഭൂരിപക്ഷവും രമ്യയ്ക്ക് കിട്ടുമെന്ന് ഉറപ്പ്.
ഭൂരിപക്ഷം കൂടുതൽ കിട്ടുമെന്നതിൽ ഇത് തന്നെയാണ് യുഡിഎഫിന് ഇത്രയും ആത്മവിശ്വാസം. ചേലക്കരയിൽ രമ്യ ഹരിദാസ് ഒരു അട്ടിമറിയുണ്ടാക്കിയാൽ അത് വരുകാല രാഷ്ട്രീയത്തിന്റെ ലിറ്റ്മസ് ടെസ്റ്റു കൂടി ആയിരിക്കും. സിറ്റിങ് എംഎൽഎയും മന്ത്രിയുമായിരുന്ന, സിപിഎം നേതാവ് കെ രാധാകൃഷ്ണൻ, ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലേക്ക് മത്സരിച്ചു വിജയിച്ച് എം പിയായതിനെ തുടർന്നാണ് ചേലക്കര മണ്ഡലത്തിൽ ഉപ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ.രാധാകൃഷ്ണൻ 39,400 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലം. 91-നുശേഷം നടന്ന ആറു തിരഞ്ഞെടുപ്പുകളിൽ സിപിഎം സ്ഥാനാർത്ഥി ജയിച്ച മണ്ഡലം. അങ്ങനെ സിപിഎമ്മിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന, തൃശൂർ ജില്ലയിലെ ചേലക്കരയിൽ ഇത്തവണ കടുത്ത മത്സരമാണ്.
ചേലക്കരയിലും കൊട്ടിക്കലാശം കളറാക്കാൻ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനൊപ്പം, പാലക്കാട്ടെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. അതേസമയം, റോഡ് ഷോയിൽ എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപിനെ കെ രാധാകൃഷ്ണൻ എംപിയും അനുഗമിച്ചു. ഇടതുകോട്ട നിലനിർത്താൻ എൽ ഡി എഫും പിടിച്ചെടുക്കാൻ യു ഡി എഫും പരിശ്രമിക്കുന്ന ചേലക്കരയിൽ പോരാട്ടം കടുക്കുകയാണ്. അതിന്റെ പതിപ്പായിരുന്നു കൊട്ടിക്കലാശത്തിലും കണ്ടത്. ഓരോ മുന്നണികളും തങ്ങളുടെ കരുത്ത് തെളിയിക്കാൻ വേണ്ടിയുള്ള മത്സരമായിരുന്നു ചേലക്കര ബസ്റ്റാന്റ് പരിസരത്ത് നടന്നത്.
Discussion about this post