പാലക്കാട് ബിജെപി മൂന്നാമതായിക്കഴിഞ്ഞു; എം വി ഗോവിന്ദൻ

mv govindhan about palakkad election

പാലക്കാട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പി സരിൻ നല്ല രീതിയിൽ മുന്നോട്ട് പോകും. കോൺഗ്രസിനും ബിജെപിക്കും നേരത്തെ കിട്ടിയ വോട്ട് പാലക്കാട് ഇപ്പോൾ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും തമ്മിലാണ് അവിടെ മത്സരമെന്നും ബിജെപി ഇപ്പോഴേ മൂന്നാം സ്ഥാനത്തേക്ക് പോയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും എന്ന് പറയാനാകില്ല. എൽ ഡി എഫ് മികച്ച വിജയം തന്നെ നേടും. തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റും. യു ഡി എഫിന്റെ ജാതി രാഷ്ട്രീയം വിലപ്പോകില്ല എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Exit mobile version