കൊച്ചി: ഗുണ്ടാ നേതാവായ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നിർണായക വഴിത്തിരിവ് കണ്ടെത്തി. ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ കൊക്കെയ്ന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തലെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് എൻഡിപിഎസ് ആക്ട് പ്രകാരം നടപടികൾ തുടരാൻ കൊച്ചി പോലീസ് നിർദ്ദേശം ലഭിച്ചു.
ലഹരിപാർട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ലഹരി പാർട്ടിയിയിൽ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നുമാണ് രണ്ട് താരങ്ങളും മൊഴി നൽകിയത്. ഇവർക്ക് ലഹരി കേസിൽ ബന്ധമില്ലെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.
Discussion about this post