പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യഭൂമിയും സര്‍ക്കാരിന് ഏറ്റെടുത്ത് വിതരണം ചെയ്യാനാകും എന്ന ഉത്തരവ് റദ്ധാക്കി സുപ്രീംകോടതി

supreme court

എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനർവിതരണം ചെയ്യാൻ അനുവദിക്കുന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണ് വിധി പറഞ്ഞത്. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതു സ്വത്താണെന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. 1978ലെ കോടതി വിധി നിലനിൽക്കില്ലെന്ന് ഭരണഘടനാ ബഞ്ചിലെ ഏഴുപേർ നിലപാടെടുത്തു. അതേസമയം രണ്ടുപേർ ഭിന്നവിധിയെഴുതി.

Exit mobile version