പഴകിയ മോമോ കഴിച്ച് 33കാരി മരിച്ചു. ഹൈദരാബാദിലെ വഴിയോരക്കടയിൽ നിന്നാണ് യുവതി മോമോസ് കഴിച്ചത്. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രേഷ്മ ബീഗവും പെൺമക്കളും വെള്ളിയാഴ്ചയാണ് ഖൈരതാബാദിലെ ഒരു തെരുവ് കച്ചവടക്കാരൻ്റെ കടയിൽ നിന്ന് മോമോസ് കഴിച്ചത്. ഒരു മണിക്കൂർ കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ഞായറാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു, മക്കൾ രണ്ടുപേരും നിലവിൽ ചികിത്സയിലാണ്.
പരിശോധനയിൽ വിൽപ്പനക്കാരന് ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് മോമോസ് പാകം ചെയ്തതെന്നും പൊലീസ് കണ്ടെത്തി. രേഷ്മ ബീഗത്തിൻ്റെ കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് സ്റ്റാൾ നടത്തുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയി ലെടുത്തു.
Discussion about this post