എൺപത്തി എട്ടാമത് ശ്രീചിത്ര കേരള സംസ്ഥാന ടെന്നീസ് ചാംപ്യൻഷിപ്പിൽ ഡബിൾസ് വിഭാഗത്തിൽ എപ്പിനോവ ഉമ്മൻ റിച്ചിയും ആദർശ് എസും ചാംപ്യന്മാരായി. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ മത്സര വിഭാഗത്തിലാണ് ഈ നേട്ടം ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മരിയ ഉമ്മന്റെ മകൻ ആണ് എപ്പിനോവ. തൃശ്ശൂർ കിണറ്റിങ്കൽ ടെന്നീസ് അക്കാദമിയിൽ ആയിരുന്നു ചാംപ്യൻഷിപ്പ്.
Discussion about this post