പ്രാണി പോയ നഷ്ടം കോൺഗ്രസിന് ഉണ്ടാകില്ല: കെ സുധാകരൻ

K Sudhakaran about P Sarin ldf entry

ബുദ്ധിയും വിവരവും ഉണ്ടെങ്കിലും സരിൻ വിവരക്കേടും ബുദ്ധിയില്ലായ്മയും മാത്രമേ പറയൂവെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സരിന് ജൻമദോഷമാണെന്നും സുധാകരൻ തുറന്നടിച്ചു. സരിൻ പോയതുകൊണ്ട് പാലക്കാട് പ്രാണി പോയ നഷ്ടം കോൺഗ്രസിന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകായിരുന്നു കെ സുധാകരൻ.

യുഡിഎഫ് കോട്ടയിൽ ആരെങ്കിലും ജയിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് 2019ൽ കിട്ടിയ വിജയം വയനാട്ടിൽ ഇനിയും ആവർത്തിക്കണം. ഇന്നുമുതൽ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുകയാണ്. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കുകയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Exit mobile version