തമിഴ്നാട്ടിലെ കവരൈപേട്ടയിൽ ട്രെയിൻ അപകടത്തിന് കാരണമായത് സിഗ്നൽ തകരാർ കൊണ്ടെന്ന് സൂചന. മെയിൻ ലൈനിലൂടെ പോകേണ്ട മൈസൂർ ദർഭാങ്ക ഭാഗ്മതി എക്സ്പ്രസിന് ലൂപ്പ് ലൈനിലൂടെ കടന്നുപോകാൻ സിഗ്നൽ ലഭിച്ചതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ട്രെയിൻ അപകടത്തിൽ 19 പേർക്കാണ് പരുക്കേറ്റത്. അപകടത്തിൽപ്പെട്ട ട്രെയിനിലെ യാത്രക്കാരുമായി മറ്റൊരു ട്രെയിൻ പുലർച്ചെ ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. ഇതുവഴിയുള്ള പോകേണ്ടിയിരുന്ന 28 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. എന്നാൽ ലോക്കോ പൈലറ്റിന്റെ പിഴവാണ് അപകടകാരണം എന്ന നിലപാടിലാണ് റെയിൽവേ അധികൃതർ.
ദർബാംഗ-മൈസൂരു എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ ഗുഡ്സ് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ വന്ന് ഇടിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരുകയാണ്.
Train accident in Kavaraipettai.
Discussion about this post