രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഹരിയാന, ജമ്മുകാശ്മീർ നിയമസഭകളിലേയ്ക്കുള്ള ജനവിധി ഇന്നറിയാം. ജമ്മു കശ്മീരിൽ ഇന്ത്യ മുന്നണി ഭരണം ഉറപ്പിച്ച സ്ഥിതിയാണ്. നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം എക്സിറ്റ്പോൾ ഫലങ്ങളെ അപ്രസക്തമാക്കുന്ന മുന്നേറ്റമാണ് ജമ്മു കശ്മീരിൽ നടത്തുന്നത്. അതേസമയം ആദ്യ ഘട്ടത്തിലെ പരാജയ സൂചനകളെ പിന്തള്ളി ശക്തമായ മുന്നേറ്റമാണ് ഹരിയാനയിൽ ബിജെപി നടത്തിയത്.
മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു ജമ്മു കാശ്മീർ തിരഞ്ഞെടുപ്പ്. സെപ്റ്റംബർ 15, 25 ഒക്ടോബർ 5 തീയതികളിലായിരുന്നു അവിടുത്തെ വോട്ടെടുപ്പ്. ഹരിയാനയിൽ ഒറ്റഘട്ടമായി ഒക്ടോബർ 5നായിരുന്നു തിരഞ്ഞെടുപ്പ്. ഹരിയാനയിൽ കോൺഗ്രസിനും ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് മുന്നണിക്കുമാണ് എക്‌സിറ്റ് പോളുകൾ സാധ്യത കൽപ്പിച്ചിരുന്നു.