2.17കോടി മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം

telecom ministry mobile phone

വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്തതും സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചതുമായ 2.17 കോടി മൊബൈൽ നമ്പറുകൾ വിച്ഛേദിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ഉന്നത മന്ത്രിതല സമിതിയെ അറിയിച്ചു. ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ 2.26 ലക്ഷം മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാനും തീരുമാനമായി.

സിം കാർഡ് എടുക്കാൻ കെവൈസി നിർബന്ധമാക്കുന്നതിന് അതിശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് ടെലികോം മന്ത്രാലയം പറയുന്നു. വ്യാജമോ തെറ്റായതോ ആയ രേഖകൾ സമർപ്പിച്ച് എടുത്ത സിം കണക്ഷനുകളും, സൈബർ ക്രൈം-ഫിനാൻഷ്യൽ തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപയോഗിച്ച കണക്ഷനുകളും ആണ് ഇപ്പോൾ വിച്ഛേദിക്കുന്നവ. ഇതിനൊപ്പം സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച 2.26 ലക്ഷം മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്യും.

എല്ലാ രാജ്യാന്തര സ്‌പൂഫ്‌ഡ് കോളുകളും ബ്ലോക്ക് ചെയ്യാൻ ടെലികോം സേവനദാതാക്കളോട് മെയ് മാസം ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. നടപടികൾ സ്വീകരിച്ചതിന് ശേഷം ഇത്തരത്തിലുള്ള 35 ശതമാനം കോളുകൾ ഇപ്പോൾ കുറഞ്ഞതായാണ് റിപ്പോർട്ട്. ഈ വർഷം ഡിസംബർ 31ഓടെ എല്ലാ രാജ്യാന്തര സ്‌പൂഫ്‌ഡ് കോളുകളും നിയന്ത്രിക്കാനാകും എന്ന് ടെലികോം മന്ത്രാലയം കണക്കുകൂട്ടുന്നു. 2023 ജനുവരി മുതൽ ഒരു ലക്ഷത്തോളം പരാതികളാണ് സൈബർ തട്ടിപ്പുകൾ സംബന്ധിച്ച് ഔദ്യോഗിക പരാതി വെബ്‌സൈറ്റ് വഴി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Telecom ministry to disconnect 2.17 crore mobile connections.

Exit mobile version