പുതിയ ലുക്കിൽ മമ്മൂട്ടി; ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് താരം

Mammootty actor with Vinayakan new film

മമ്മൂട്ടി കമ്പനിയുടെ ഏഴാം പ്രോജക്ടിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് നടൻ മമ്മൂട്ടി. മമ്മൂട്ടിയ്‌ക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന വിനായകനൊപ്പമുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിനായക സ്വഭാവമുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

നാഗർകോവിലിലാണ് നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ലൊക്കേഷനിലേക്ക് പോകുന്നതിനായി മമ്മൂട്ടി തിരുവനന്തപുരം എയർപോർട്ടിൽ എത്തിയതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മമ്മൂട്ടിയുടെ പുതിയ ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഈ കഥാപാത്രത്തിന് വേണ്ടിയായിരിക്കാം ഈ ലുക്ക് എന്ന് അന്നേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പി’ന്റെ സഹതിരക്കഥാകൃത്തായ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വൻ താരനിരയാണ് ചിത്രലുണ്ടാകുക എന്നാണ് റിപോർട്ടുകൾ. ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നും പറയപ്പെടുന്നു. ജോമോൻ ടി ജോൺ ആയിരിക്കും ക്യാമറ ചലിപ്പിക്കുക.

Exit mobile version