യൂറോപ്യൻ ക്ലബ്ബിനായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ നേടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി എർലിങ് . പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ആദ്യഗോൾ നേടിയതോടെ എർലിങ് ഹാളണ്ട് റൊണാൾഡോയ്ക്ക് ഒപ്പം എത്തിയിരിക്കുന്നത്.
സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഒമ്പതാം മിനിറ്റിലായിരുന്നു നൂറ് തികച്ച ഹാളണ്ടിന്റെ ഗോൾ പിറന്നത്. ബ്രസീൽ അറ്റാക്കർ സാവിഞ്ഞോ നൽകിയ കൃത്യമായ പാസ് സ്വീകരിച്ച ഹാളണ്ട് ആർസനൽ പ്രതിരോധനിരയിലെ ഗബ്രിയേൽ മഗൽഹെസിനും വില്യം സാലിബക്കും ഇടയിലൂടെ അതിവേഗത്തിൽ ഓടിക്കയറി. കളിയിലുടനീളം അത്യുഗ്രൻ ഫോമിലായിരുന്ന സ്‌പെയിൻ കീപ്പർ ഡേവിഡ് റയയെ കബളിപ്പിച്ചാണ് തന്റെ റെക്കോർഡ് ഗോൾ ഹാളണ്ട് കരസ്ഥമാക്കിയത്. ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്കായി 105 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ ഈ നോർവീജിയൻ സ്‌ട്രൈക്കർ നേടി. 2011-ൽ റൊണാൾഡോയും തന്റെ 105-ാം മത്സരത്തിൽ തന്നെയാണ് റയൽ മാഡ്രിഡിനായി നൂറാം ഗോൾ നേടിയത്.
പ്രീമിയർ ലീഗ് സീസണിലെ നാല് മത്സരങ്ങളിലൂടെ രണ്ട് ഹാട്രിക്കുകൾ അടക്കം ഒമ്പത് ഗോളുകളോടെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡ് ഹാലൻഡ് ഇതിനകം തന്നെ തകർത്തിരുന്നു. 103 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ നേടിയ ഹാലൻഡ് റൊണാൾഡോയുടെ റെക്കോർഡ് തകർക്കാനുള്ള അവസരമായിരുന്നു ഇന്റർ മിലാനെതിരെ ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം.
Erling Haaland scores 100th goal for Manchester City, equals record of Cristiano Ronaldo.
Discussion about this post