സർവകാല റെക്കോഡ് തിരുത്തി സ്വർണം. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണം റെക്കോർഡ് മുന്നേറ്റം തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 56000 എന്ന നിരക്കിലെത്തി. 20 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കൂടിയത്. ഒരു ഗ്രാം സ്വർണം 7000 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസം മാത്രം ഒരു പവന് കൂടിയത് 2,640 രൂപയാണ്. പോയവർഷം സെപ്റ്റംബർ 24ന് ഒരു പവൻ സ്വർണത്തിന് 43,960 രൂപയായിരുന്നു വില. ഒരു വർഷം കൊണ്ട് ഒരു പവന് കൂടിയത് 12,040 രൂപയാണ്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കിൽ അര ശതമാനം കുറച്ചതോടെ സ്വർണ വിലക്കയറ്റം തുടങ്ങി.
പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചതോടെ മറ്റ് നിക്ഷേപങ്ങളേക്കാൾ സുരക്ഷിതമാണെന്ന തോന്നലിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് ഡിമാൻഡ് വൻ തോതിൽ വർധിപ്പിക്കുകയാണ്. ഇതാണ് വില പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് പോകാൻ കാരണമായി കരുതുന്നത്.
Discussion about this post