റോണോയെ വീഴ്ത്തുമോ?

ഏറെക്കാലമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ കയ്യടക്കി വച്ചിരുന്ന ഒരു റെക്കോര്‍ഡ് തകര്‍ക്കാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്റ്റാര്‍ ഫോര്‍വേഡ് എര്‍ലിങ് ഹാലന്‍ഡ്. ഒരു ടീമിന് വേണ്ടി അതിവേഗം 100 ഗോളുകള്‍ നേടിയ റെക്കോഡ് വര്‍ഷങ്ങളായി റൊണാള്‍ടോയുടെ പേരിലാണ്. 2009ല്‍ റയല്‍ മാഡ്രിഡില്‍ ചേര്‍ന്നതിന് ശേഷം 105 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചത്. എന്നാല്‍ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ അടുത്ത മത്സരത്തില്‍ ഹാലന്‍ഡിന് ഒരു ഗോള്‍ മാത്രമാണ് ആവശ്യം. ഹാലന്‍ഡ് തന്റെ ക്ലബ്ബിനായി 2024/25 സീസണില്‍ വെറും നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ഹാട്രിക്കുകള്‍ ഉള്‍പ്പെടെ ഒമ്പത് ഗോളുകള്‍ ഇതുവരെ നേടിയിട്ടുണ്ട്.
നിലവില്‍, മാഞ്ചസ്റ്റര്‍ സിറ്റിക്കായി 103 മത്സരത്തില്‍ നിന്ന് എര്‍ലിങ് ഹാലന്‍ഡിന് 99 ഗോളുകളാണ് നേടിയത്. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരത്തില്‍ എര്‍ളിങ് ഒരു ഗോള്‍ നേടിയാല്‍ റൊണാള്‍ഡോയേക്കാള്‍ വേഗത്തില്‍ ഈ റെക്കോഡ് സ്വന്തമാക്കുന്ന താരമാകാന്‍ സാധിക്കും. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തിയാഗോ മോട്ടയുടെ ഇന്റര്‍ മിലാനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം സെപ്റ്റംബര്‍ 18 ബുധനാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. അവിടെ എര്‍ളിങ് ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടാല്‍, അടുത്ത സിറ്റിയുടെ മത്സരം സെപ്റ്റംബര്‍ 22 പ്രീമിയര്‍ലീഗിലെ വമ്പന്മാരായ ആഴ്സണലിനെതിരെയാണ്. മികച്ച ഫോമിലാണ് എര്‍ലിംഗ് ഹാലണ്ട് നിലവിലുള്ളത്. അതു കൊണ്ട് തന്നെ അടുത്ത മത്സരത്തില്‍ റൊണാള്‍ഡോയുടെ റെക്കോഡ് ഹാലണ്ട് സ്വന്തം പേരിലാക്കുമെന്നാണ് സിറ്റി ആരാധകരുടെയും പ്രതീക്ഷ.

 

 

Exit mobile version