കര്‍ശന ഉപാധികളോടെ കെജ്‌രിവാളിന് ജാമ്യം

Arvind Kejriwal Bail

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി നിന്ന് ജാമ്യം. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. മദ്യനയ അഴിമതി കേസിൽ രണ്ട് മാസമായി ജയിലിൽ കഴിയുകയാണ് കെജ്‌രിവാൾ. അതിന് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

അനന്തകാലം ജയിലിൽ ഇടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കെജ് രിവാൾ ഇന്ന് തന്നെ തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ജാമ്യം നൽകിയിരുന്നു. സിബിഐ കേസിൽ ജാമ്യം ലഭിച്ചാലും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ പ്രവേശിക്കുന്നതിനും പ്രധാന ഫയലുകൾ ഒപ്പിടുന്നതിനും കെജ്‌രിവാളിനുള്ള വിലക്ക് ഇനിയും തുടരും.

Exit mobile version