കിലിയന്‍ എംബാപ്പെയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

Kylian Mbappe's X Account Hacked

ഫ്രഞ്ച് ഫുട്‌ബോളർr കിലിയൻ എംബാപ്പെയുടെ ‘എക്‌സ്’ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്ക് ചെയ്ത ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുകഴ്ത്തിയും ലിയോണൽ മെസ്സിയെ പരിഹസിച്ചും അക്കൗണ്ടിൽ നിന്ന് തുടരെ തുടരെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ടോട്ടനം ക്ലബിനെ കളിയാക്കിയും പോസ്റ്റുകളുണ്ട്. പലസ്തീനെ സ്വതന്ത്രമാക്കണമെന്ന് പറയുന്നതിനൊപ്പം ഇസ്രയേലിനെ തെറി വിളിച്ചുകൊണ്ടുള്ള പോസ്റ്റും താരത്തിന്റെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ‘ $MBAPPE’ എന്നപേരിൽ ക്രിപ്‌റ്റോകറൻസിയുടെ പ്രമോഷൻ പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ പ്രകോപനപരമായ നിരവധി പോസ്റ്റുകൾ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. ഫുട്‌ബോൾ മുതൽ ഇസ്രയേൽ- പലസ്തീൻ തർക്കം വരെ പിന്നീട് പോസ്റ്റുകളായെത്തി. പിന്നീട് പോസ്റ്റുകളെല്ലാ നീക്കം ചെയ്തു.

Kylian Mbappe’s X Account Hacked.

Exit mobile version