ആട്ടം മികച്ച ചിത്രം; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

70-ാമത് ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി മലയാളചിത്രമായ ആട്ടം തിരഞ്ഞെടുക്കപ്പെട്ടു. കാന്താരയിലെ പ്രകടനത്തിന് റിഷഭ് ഷെട്ടി മികച്ച നടനായും, നടിയായി നിത്യാ മേനോനും തിരഞ്ഞെടുക്കപ്പെട്ടു. തിരുച്ചിത്രമ്പലം ആണ് നിത്യ മേനോനെ മികച്ച നടിയാക്കിയ ചിത്രം. തിരക്കഥയ്‍ക്കും ആട്ടത്തിനാണ് ദേശീയ അവാർഡ്.

2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്.

തെലുങ്ക് ചിത്രം – കാർത്തികേയ 2. തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ മലയാള ചിത്രം – സൗദി വെള്ളക്ക കന്നഡ ചിത്രം – കെ.ജി.എഫ് 2 ഹിന്ദി ചിത്രം – ​ഗുൽമോഹർ

Exit mobile version