വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
വയനാട്ടിലെ മണ്ണിടിച്ചിലിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നത് അതീവ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആ സ്ഥലത്തെ കുറിച്ച് പൂർണ വിവരമില്ല, മാധ്യമങ്ങളിൽ വായിച്ചതും അവിടെ നിന്ന് ടെലിഫോണിലൂടെ അറിഞ്ഞതും മാത്രമേ എനിക്കറിയൂ.
രാത്രി രണ്ടരക്ക് നടന്ന അപകടത്തിൽ എത്രപേർ മരിച്ചു, എത്ര ആളുകളുണ്ടായിരുന്നു എന്നൊന്നും അറിയില്ല. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ശ്രമിക്കണം. കൂടാതെ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ദുരിതബാധിതർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മല്ലികാർജുൻ ഖാർഗെ സംസ്ഥാന-കേന്ദ്ര സർക്കാരുകളോട് അഭ്യർത്ഥിച്ചു.