വയനാട് ദുരന്തത്തിൽ കേരളത്തെ സഹായിക്കാൻ അഞ്ചു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്. അഞ്ചു കോടി രൂപയാണ് തമിഴ്നാട് സർക്കാർ ധനസഹായമായി പ്രഖ്യാപിച്ചത്. ഒപ്പം രക്ഷാപ്രവർത്തന സംഘത്തെയും മെഡിക്കൽ സംഘത്തെയും കേരളത്തിലേക്ക് അയയ്ക്കുന്നതായും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നു. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങൾ അഞ്ചു കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ സഹായിക്കാൻ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ & റെസ്‌ക്യൂ സർവീസസ് ടീമിനെയും അയയ്‌ക്കുന്നുണ്ട്. പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാടിന്റെ പിന്തുണയും ദുരിതത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും എം കെ സ്റ്റാലിൻ അറിയിച്ചു.

Tamil Nadu Chief Minister directs release of Rs 5 crore for relief activities in Wayanad.

Exit mobile version