മരണസംഖ്യ 93
മരണസംഖ്യ 93 ആയി ഉയർന്നു. അതേസമയം മുണ്ടക്കൈ ഗ്രാമത്തിൽ നിന്ന് 100 പേരെ കണ്ടെത്തി. ചൂരൽമലയിലെ കടുത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
മരിച്ച 35 പേരെ തിരിച്ചറിഞ്ഞു
റംലത്ത് (53), അഷറഫ് (49) , ലെനിൻ, സുമേഷ് (35), കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65) , വിനീത് കുമാർ, സഹന (7), കൗസല്യ, അയിഷ, ആമിന, ജഗദീഷ്, അനസ്, വാസു, അഫ്സിയ, സക്കീര്‍, അച്ചു, നഫീസ (60), ജമീല(65), ഭാസ്കരൻ(62), അഫ്സിയ സക്കീർ, ആഷിന(10), അശ്വിൻ (14) മുഹമ്മദ് ഇഷാൻ (10) , മുഹമ്മദ് നിയാസ്, കല്യാൺ കുമാർ (56), സൈഫുദ്ദീൻ, ഗീത (44), ഷരൺ (20), പ്രജീഷ് (35), ജുബൈരിയ (30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
സൈന്യത്തിന്റെ 200 അംഗങ്ങള്‍ ദുരന്തമുഖത്ത്
കേരളത്തെ നടുക്കിയ മേപ്പാടി മുണ്ടക്കൈ ടൗണിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലിൽ മരണം 73 ആയി. സൈന്യത്തിന്റെ 200 അംഗങ്ങള്‍ ദുരന്തമുഖത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. 330 അടി ഉയരമുളള താല്‍ക്കാലിക പാലം എത്തിക്കും. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോഴിക്കോട് സൈനിക ക്യാമ്പില്‍ കണ്ട്രോള് റൂം ഉടൻ തുറക്കും. തിരുവനന്തപുരത്ത് നിന്നും കൂടുതല്‍ കരസേന എത്തും. സൈന്യത്തിന്റെ ഡോഗ് സ്ക്വാഡും വയനാട്ടിൽ എത്തും.
അതിനിടയിൽ മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായത് സാഹചര്യം കൂടുതൽ പ്രതികൂലമാക്കിയിരിക്കുകയാണ്. അനാവശ്യമായി ആരും പ്രദേശത്തേക്ക് പോകരുതെന്ന് നിർദ്ദേശമുണ്ട്.
Discussion about this post