കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ലോറി എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്ന് എൻഐടി സംഘം പറയുന്നു. ജിപിഎസ് സിഗ്നൽ ലഭിച്ച സ്ഥലത്ത് പരിശോധിച്ചെങ്കിലും പോസിറ്റീവായ ഒന്നും കണ്ടെത്താനായില്ല. കൂടുതൽ പരിശോധന തുടരുകയാണ്. ഗ്രൗൻഡ് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ചാണ് എൻഐടി സംഘത്തിന്റെ പരിശോധന തുടരുന്നതെന്നും എൻഐടി വിദഗ്ധൻ നീൽ വ്യക്തമാക്കി. എൻഐടിയുടെ വിദഗ്ധ പരിശോധനയിലാണ് ലോറിയുടെ ലൊക്കേഷൻ കണ്ടെത്തിയത്.
കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശി അർജുൻ കുടുങ്ങിക്കിടക്കുന്നത്. തടി കയറ്റി വരുന്ന ലോറിയുടെ ഡ്രൈവറാണ് അർജുൻ. ഇത് അഞ്ചാം ദിവസമാണ് യുവാവിനെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നത്. ഷിരൂരിൽ മഴ തുടരുന്നത് തിരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ അർജുൻ അപകടമൊന്നും കൂടാതെ തിരിച്ചുവരും എന്നാണ് കുടുംബമടക്കം പ്രതീക്ഷ പങ്കുവയ്ക്കുന്നത്.
Discussion about this post