സര്‍ക്കാര്‍ നോക്കുകുത്തി; കേരളത്തിൽ മാലിന്യനീക്കം സ്തംഭിച്ചെന്ന് പ്രതിപക്ഷ നേതാവ്

ആമയിഴഞ്ചാൻ തോട്ടിൽ വീണ് റെയിൽവേയുടെ താൽകാലിക ജീവനക്കാരൻ ജോയി മരിച്ച സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ മാലിന്യപ്രശ്‌നം പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ സർക്കാർ പരിഹസിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യരംഗം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഴക്കാലപൂർവ്വ ശുചീകരണം സംസ്ഥാനത്ത് നടന്നിട്ടില്ല. കേരളത്തിൽ മാലിന്യനീക്കം നടക്കുന്നില്ല. റെയിൽവെയും കോർപ്പറേഷനും തമ്മിൽ സംഘർഷമുണ്ടെങ്കിൽ പരിഹരിക്കേണ്ടത് സർക്കാരാനിന്നും എന്നാൽ സർക്കാർ അവിടെ നോക്കുകുത്തിയാവുകയാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. അപകടകരമായ നിലയിലേക്ക് കേരളം പോകുന്നുവെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. കേരളം ഇതുവരെ കേട്ടിട്ടുകൂടിയില്ലാത്ത പകർച്ചവ്യാധിയാണ് ഉണ്ടാകുന്നത്. 150ഓളം ആളുകൾ പകർച്ചവ്യാധി മൂലം മരിച്ചു. പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ആരോഗ്യരംഗത്ത് ഏറെ നേട്ടങ്ങളുണ്ടാക്കിയ സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് പ്രവർത്തനങ്ങളെന്നും വി ഡി സതീശൻ ആരോപിച്ചു. വകുപ്പുകൾ തമ്മിൽ ഏകോപനം വേണംമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Exit mobile version