ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാലജാമ്യം അനുവദിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
കേസിലെ നിയമപ്രശ്നങ്ങൾ കോടതി വിശാല ബെഞ്ചിൻ്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. പിഎംഎൽഎ ആക്റ്റിലെ പത്തൊൻപതാം വകുപ്പിന്റെ സാധ്യത അടക്കമാണ് ബെഞ്ച് പരിശോധിക്കുക. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ടും മുൻപ് ജാമ്യം അനുവദിക്കപ്പെട്ടിട്ടുള്ളതുകൊണ്ടും, ഇപ്പോൾ ജാമ്യം അനുവദിക്കുന്നുവെന്നും കോടതി പറഞ്ഞു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡിയിലായതിനാൽ കെജ്രിവാളിന് ജയിലിൽനിന്ന് പുറത്തിറങ്ങാനാകില്ല.
Discussion about this post