കേരള ബ്രാൻഡ് ഉൽപ്പന്നങ്ങൾ നടപ്പിലാക്കാൻ സർക്കാർ. കേരളത്തിൻറെ പേരിൽ ഉൽപ്പന്നങ്ങൾക്ക് ബ്രാൻഡിങ് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. കേരള ബ്രാൻഡ് എന്ന പേരിൽ ഒരു ബ്രാൻഡ് ഉടൻ ഉണ്ടാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ അറിയിച്ചു. ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിന് മുന്നിൽ കേരളത്തിന് സ്വീകാര്യതയുണ്ട്. ആ സ്വീകാര്യതയെ ഉത്പന്നങ്ങളുടെ വിപണനത്തിന് സഹായകമായ രീതിയിൽ ഉപയോഗിക്കാനാണ് സർക്കാർ ശ്രമം. ആദ്യ ഘട്ടത്തിൽ വെളിച്ചെണ്ണക്ക് ബ്രാൻഡിംഗ് ഏർപ്പെടുത്തും. പിന്നാലെ മറ്റ് ഉത്പന്നങ്ങളിലും ബ്രാൻഡിങ് നടപ്പിലാകാണാനാണ് ഉദ്ദേശിക്കുന്നത്. മാനദണ്ഡങ്ങൾ അനുസരിച്ചാകും ഉൽപ്പന്നങ്ങൾ പുറത്തിറക്കുക. മാനദണ്ഡമനുസരിച്ച് ഉൽപ്പന്നങ്ങൾക്ക് കേരളത്തിൻറെ നന്മ ബ്രാൻഡിങ്ങ് നൽകും.
എന്തെല്ലാം സർട്ടിഫിക്കറ്റുകളാണ് ഔദ്യോഗികമായി ആവശ്യമായത് അവ ലഭിച്ച് കഴിഞ്ഞാൽ സർക്കാർ മാനദണ്ഡങ്ങൾ കൂടി നോക്കിക്കൊണ്ട് കമ്മിറ്റി ബ്രാൻഡിങ് അനുവദിക്കും. ആളുകൾ നോക്കുമ്പോൾ കേരള ബ്രാൻഡ് സർക്കാർ സർട്ടിഫൈഡാണ്, സേഫാണ് എന്നത് മാർക്കറ്റിൽ കുറച്ചുകൂടി സ്വീകാര്യത ലഭിക്കാൻ ഇടയാക്കും. കേരളത്തിന് അകത്തും പുറത്തും ഇത് ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.