രാഹുൽ ഗാന്ധിയുടെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില മന്ത്രിമാരും സഭയിൽ നിന്നിറങ്ങാനായി എഴുന്നേറ്റിരുന്നു. ഇതിനെ കളിയാക്കി കൊണ്ടായിരുന്നു തൃണമൂലിന്റെ മഹുവ മൊയ്ത്ര പ്രസംഗം ആരംഭിച്ചത്. “ബഹുമാനപ്പെട്ട പ്രധാനമന്ത്രി എനിക്ക് പറയാനുള്ളത് കേൾക്കണം എന്ന് നിങ്ങളോട് അപേക്ഷിക്കുകയാണ്. പേടിക്കാതിരിക്കൂ, അൽപനേരം ഇവിടെയിരിക്കൂ” എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മഹുവയുടെ പ്രസംഗം ആരംഭിച്ചത് തന്നെ.
“കഴിഞ്ഞ വർഷം എനിക്ക് എന്റെ അംഗത്വം നഷ്ട്ടപെട്ടു,വീട് നഷ്ട്ടപെട്ടു എന്റെ യൂട്രസ് നഷ്ട്ടപെട്ടു പക്ഷെ അതിൽ നിന്നൊക്കെ എനിക്ക് തിരിച്ചു കിട്ടിയത് എന്തെന്ന് അറിയുമോ ? അത് പേടിയിൽ നിന്നുള്ള മോചനമാണ് !” ത്രിണമൂൽ കോൺഗ്രസിലെ പെൺപുലിയുടെ ഈ തീപൊരി പ്രസംഗം പാര്‌ലമെന്റ് ആകെ വിറപ്പിച്ചു. അത് കേൾക്കാൻ പോലും കൂട്ടാക്കാതെ മോദി എഴുന്നേറ്റ്‌പോയി.
കൃഷ്ണനഗറിൽ നിന്നുള്ള മഹുവ മൊയ്ത്ര എന്ന തൃണമൂൽ കോൺഗ്രസ് കാരിയെ അറിയാത്തവർ ആരുമുണ്ടാവില്ല. പതിനേഴാമത് ലോക്‌സഭയിൽ അവർ നടത്തിയ ‘ഫാസിസത്തിന്റെ ഏഴ് അടയാളങ്ങൾ’ എന്ന പ്രസംഗം ഇന്ത്യയിൽ അത്രേമേൽ ചർച്ചയായിരുന്നു. മോദിയെ ഇത്രയും ശക്തമായ ഭാഷയിൽ വിമർശിക്കാൻ വേറെ ആരും അന്ന് മുതിർന്നിട്ടുണ്ടാക്കുന്നില്ല. ഇത് കാരണം പാർലമെന്റിൽ നിന്ന് തന്നെ അവർ പുറത്താക്കപ്പെട്ടു. എന്നാൽ മഹുവ മൊയ്ത്ര എന്ന പോരാളിക്ക് ഇതൊന്നും ഒരു തടസമായിരുന്നില്ല.
കഴിഞ്ഞ ലോക്സഭയിൽ ബിജെപി തന്നെ നിശബ്ദയാക്കാൻ ശ്രമിച്ചു എന്നും അതിന് പകരമായി ബിജെപിയുടെ 63 എംപിമാരെ എന്നന്നേക്കുമായി ജനങ്ങൾ നിശബ്ദരാക്കി. എന്ന് തുടങ്ങി അവർ ശക്തമായ ഭാഷയിൽ തന്നെ ഈ പാർലമെൻറിൽ അവർ ആരംഭിച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളെക്കുറിച്ചായിരുന്നു മഹുവ പ്രസംഗിച്ചത്. “തെരഞ്ഞെടുപ്പ് റാലികളിൽ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഒരുപാട് കാര്യങ്ങൾ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ‘മുസ്ലിം’, ‘മദ്രസ’, ‘മട്ടൺ’, ‘മച്ച്‌ലി’, ‘മുജ്റ’,’മംഗൽസൂത്ര’ എന്നൊക്കെ പക്ഷെ, ഒരിക്കൽ പോലും ‘മണിപ്പൂർ’ എന്ന് മോദി മിണ്ടിയില്ല”. കേന്ദ്ര സർക്കാർ മണിപ്പൂരിനെതിരെ കണ്ണ് അടച്ചിരിക്കുകയാണെന്നവർ കുറ്റപ്പെടുത്തി.
“നിലവിലെ സർക്കാർ ഒരു സ്ഥിരതയുള്ള സർക്കാരല്ല. യു-ടേണുകളുടെ ചരിത്രമുള്ള ഒന്നിലധികം സഖ്യകക്ഷികളെ ആശ്രയിച്ചിരിക്കുന്ന സർക്കാരാണിത്. എൻ ഡി എ ഇപ്പോൾ നിതീഷ് നായ്ഡു ഡിപെൻഡന്റ് അലയൻസ് ആയിമാറി” എന്നും മഹുവ പരിഹസിച്ചു. കാശ്മീരും, ന്യൂനപക്ഷവും, ഇ.ഡിയെയും സിബിഐയും വെച്ച ആളുകളെ വേട്ടയാടുന്നതുമൊക്കെ മഹുവ ചർച്ചവിഷയമാക്കി.
രാമക്ഷേത്രചോർച്ചയും വിമാത്താവളങ്ങളും പാലങ്ങളും തകർന്ന് വീഴുന്നത് നിർമാണത്തിലെ അനാസ്ഥകാരണമാണെന്നും നേതാക്കൾക്ക് ഫോട്ടോ എടുക്കാനായി പണി തീർത്താൽ ഇങ്ങനെ തന്നെ ഉണ്ടാകൂ എന്നും അവർ കൂട്ടിച്ചേർത്തു. തികഞ്ഞ കരഘോഷത്തോടെയാണ് പ്രതിപക്ഷ നിര പലപ്പോഴും മഹുവയുടെ പ്രസംഗത്തിന് പിന്തുണ നൽകിയത്. റെയിൽവേ മന്ത്രാലയത്തിൽ നടക്കുന്ന അട്ടിമറിയും ബുള്ളറ്റ് ട്രെയിനിന്റെ വരവിനെയും അവർ പരിഹസിച്ചു. ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കാതെ ഇതൊക്കെ ചെയ്താൽ അവർ അത് തിരിച്ചറിയും , ജനങ്ങൾ ബിജെപിയെ തിരിച്ചറിയുന്നത് കൊണ്ടാണ് അയോധ്യയിലും വിദ്വേഷം വിളമ്പിയടുത്തുമൊക്കെ ബിജെപിയെ ജനങ്ങൾ വലിച്ചിട്ടത് എന്ന് കൂടി മഹുവ ചേർത്തുവെച്ചു.
മഹുവയുടെ ഈ പ്രസംഗത്തെ തടസപ്പെടുത്താൻ ഭരണപക്ഷം പല തവണ എഴുന്നേറ്റിട്ടും, അത് ഒന്നും വക വെക്കാതെ ചടുലമായ സ്വരത്തിൽ മഹുവ പറയാനുള്ളതെല്ലാം പറഞ്ഞു വെച്ചു. മഹുവയുടെ വാക്കുകളിൽ ചോരപൊടിയാതെതന്നെ ബിജെപിക്കും ഭരണപക്ഷത്തിനും മുറിവേറ്റിരുന്നു എന്ന് വ്യക്തമാണ്. കൂടാതെ ജനാധിപത്യ വിശ്വാസികൾക്ക് പുത്തൻ പ്രതീക്ഷകളും.
Mahua Moitra Returns To Lok Sabha With Fiery Speech, Corners Modi Govt On Manipur, Kashmir & Ayodhya
Discussion about this post