പാലത്തില്‍ നിന്ന് വാഹനം തെറിച്ചുവീണ് യുവതി മരിച്ച സംഭവം; സഹോദരിക്കെതിരെ കേസെടുത്ത് പൊലീസ്

വെൺപാലവട്ടം അപകടത്തിൽ ബൈക്കോടിച്ച സിനിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പേട്ട പൊലീസാണ് കേസെടുത്തത്. അപകടത്തിൽ സിനിയുടെ സഹോദരി സിമി മരിച്ചിരുന്നു. സിനിക്കും സിമിയുടെ നാലുവയസുകാരി മകൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.

അശ്രദ്ധമായി വാഹനമോടിച്ചതിനാണ് സിനിക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്‌കൂട്ടർ അമിത വേഗതയിലായിരുന്നുവെന്നും അശ്രദ്ധയോടെയാണ് വണ്ടി ഓടിച്ചിരുന്നത് എന്നും പൊലീസ് പറയുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടർ മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മൂന്ന് പേരും പാലത്തിന് താഴെയുള്ള റോഡിലേക്ക് വീഴുകയായിരുന്നു.

Exit mobile version