നിയമസഭയില്‍ വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി നൽകാതെ ധനമന്ത്രി

വിവാദചോദ്യങ്ങൾക്ക് മറുപടി നൽകാതെ ധനമന്ത്രി കെ എൻ ബാലഗോപാൽ. മാസപ്പടി വിവാദത്തിലും ഇന്ററിങ് സെറ്റിൽമെന്റ് ബോർഡ് ഉത്തരവിലും ധനമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞില്ല. നികുതി കുടിശ്ശിക വരുത്തിയ ബാറുകാരുടെ വിവരങ്ങളും നൽകാനാകില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ജിഎസ്ടി വകുപ്പിന്റെ പേര് പറഞ്ഞാണ് ധനമന്ത്രിയുടെ വിചിത്രവാദം.

വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വിവരം പുറത്തുപറയാനാകില്ലെന്ന് ധനമന്ത്രി നിയമസഭയിൽ മറുപടി നൽകി. ഹൈറിച്ച് സംഭാവനയിലും ധനവകുപ്പ് മന്ത്രി മിണ്ടിയില്ല. കേരളീയത്തിന് വൻ തുക ഹൈറിച്ച് സ്‌പോൺസർഷിപ്പ് നൽകിയതായി ആരോപണം ഉയർന്നിരുന്നു.

വെട്ടിപ്പിൽ നടപടി എടുത്തതിന് പോലും ധനമന്ത്രി സഭയിൽ മറുപടി നൽകിയിട്ടില്ല. ജിഎസ്ടി 158 വകുപ്പിന്റെ പേര് പറഞ്ഞാണ് ധനമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറിയത്. നികുതി ദായകന്റെ സ്വകാര്യ വിവരം പുറത്താക്കരുത് എന്ന് മാത്രമാണ് വകുപ്പ് 158 പറയുന്നതെന്നിരിക്കെയാണ് ധനമന്ത്രിയുടെ ഈ വിചിത്ര ന്യായം. നികുതി കുടിശ്ശിക വരുത്തിയ ബാറുകാരുടെ വിവരം മറച്ചുവച്ചത് കെജിഎസ്ടി 54(1) പ്രകാരമാണ്.

Exit mobile version