കൊൽക്കത്തയിലെ യൂണിറ്റ് അടച്ചു പൂട്ടി പ്രമുഖ ബിസ്കറ്റ് നിർമാതാക്കളായ ബ്രിട്ടാണിയ കമ്പനി. എന്നാൽ അതിന്റെ പേരിൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിൽ പൊരിഞ്ഞ അടിയാണ്. മമത ബാനർജി നയിക്കുന്ന സർക്കാറിന്റെ വ്യവസായ വിരുദ്ധ നയങ്ങളാണ് ബ്രിട്ടാണിയ പശ്ചിമ ബംഗാൾ വിടാൻ കാരണമെന്നാണ് ബി.ജെ.പിയുടെ കുറ്റപ്പെടുത്തൽ. സി.പി.എമ്മിന്റെ ഭരണകാലത്ത് യൂണിയൻ കളിച്ച് ബ്രിട്ടാണിയെയെ വലച്ചു. തൃണമൂൽ കോൺഗ്രസ് വന്നിട്ടും മാറ്റം ഉണ്ടായില്ല. അവർ ഫാക്ടറിക്ക് അവസാനത്തെ ആണിയും അടിച്ചു എന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി.
എന്നാൽ ബ്രിട്ടാണിയ മാനേജ്മെന്റിലെ പ്രശ്നങ്ങളാണ് അടച്ചു പൂട്ടിലിന് കാരണമെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. സംസ്ഥാനത്തെ വ്യവസായ സാഹചര്യങ്ങളെ അതുമായി കൂട്ടിക്കുഴക്കുന്നതിൽ ബി.ജെ.പിക്ക് രാഷ്ട്രീയ താൽപര്യമുണ്ടെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പക്ഷം. കൊൽക്കത്തയിൽ പുതിയ നിരവധി ബിസ്കറ്റ് ഫാക്ടറികൾ വരുന്നുണ്ട്. അതുകൊണ്ട് കൂടുതൽ പേർക്ക് തൊഴിൽ കിട്ടുകയും ചെയ്യുന്നു. ഒരു കമ്പനിയിലെ പ്രശ്നങ്ങൾ മൂലം കൊൽക്കത്തയിലെ യൂണിറ്റ് അടച്ചു പൂട്ടുന്നതിന് ഉത്തരം പറയേണ്ടത് ആ സ്ഥാപനമാണ് അല്ലാതെ ഭരിക്കുന്ന പാർട്ടിയല്ലന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കുണാൽ ഘോഷ് വിശദീകരിച്ചു.
Discussion about this post