കൊല്ലം പുനലൂർ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട സ്ത്രീകൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. മറ്റൊരു സംഭവത്തിൽ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഇടി മിന്നലിൽ വള്ളം തകർന്നു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാടുണ്ടായി. തോട്ടട സ്വദേശി ഗംഗാധരന്റെ വീടിൻറെ ഭിത്തിക്കും ജനാലയ്ക്കുമാണ് ഇടിമിന്നലിൽ കേടുപാടുണ്ടായത്. ആർക്കും പരിക്കില്ല. പുലർച്ചെയാണ് വീടിന് ഇടിമിന്നലേറ്റത്.
അടുത്ത 5 ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നൽ അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ മുൻകരുതലുകൾ പാലിക്കേണ്ടത്തിന്റെ മുന്നയിറിയിപ്പ് നൽകിയിട്ടുണ്ട്.