Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

കേരളം ലോക സർവകലാശാലകളുടെ പാതയിൽ; മാറ്റങ്ങൾ പ്രഖ്യാപിച്ച് ആർ ബിന്ദു

News Bureau by News Bureau
Jun 18, 2024, 10:36 am IST
in News, Kerala
Share on FacebookShare on TwitterTelegram

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല സമഗ്രമായ മാറ്റങ്ങളിലൂടെ മുന്നേറുകയാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളീയസമൂഹത്തെ നവ വൈജ്ഞാനികസമൂഹമാക്കി പരിവർത്തിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ശ്രദ്ധ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാക്കി പ്രാഥമികവിദ്യാഭ്യാസ മേഖലയിൽ സാക്ഷാൽക്കരിച്ച മാറ്റങ്ങൾ – ഗുണനിലവാര വർധനയും പശ്ചാത്തല സൗകര്യവികസനങ്ങളിലെ മികവും – ലോകശ്രദ്ധ നേടിയിരുന്നു. ഇതിന്റെ തുടർച്ചയായി, പുത്തൻ വൈജ്ഞാനിക സമൂഹസൃഷ്ടിയെ മുന്നിൽനിന്ന് നയിക്കേണ്ടവരെന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങൾക്ക് തുടക്കമിട്ടു.

ജനപക്ഷ വൈജ്ഞാനികസമൂഹമായി കേരളീയ സമൂഹത്തെ വാർത്തെടുക്കുകയെന്ന കാഴ്ചപ്പാടോടെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഒന്നാം പരിഗണന കൊടുത്ത് ആരംഭിച്ച പ്രവർത്തനങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ദേശീയതലത്തിലുള്ള ഗുണനിലവാര പരിശോധനാ ഫലങ്ങളെടുത്താൽ, നാക് അക്രെഡിറ്റേഷനിൽ എ ഡബിൾ പ്ലസും എ പ്ലസും എ ഗ്രേഡും നേടി കേരളത്തിലെ സർവകലാശാലകളും കലാലയങ്ങളും അവയുടെ ജൈത്രയാത്രകൾക്ക് തുടക്കമിട്ടു. നാക് അക്രെഡിറ്റേഷനിൽ കേരള സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും എ ഡബിൾ പ്ലസും കലിക്കറ്റ്, കാലടി, കുസാറ്റ് സർവകലാശാലകൾ എ പ്ലസും നേടി. ഇരുപതോളം കലാലയങ്ങൾ ഇതിനകം എ ഡബിൾ പ്ലസ് നേടി. 31 കലാലയം എ പ്ലസ് കരസ്ഥമാക്കി.

നേട്ടങ്ങളുടെ ഈ ഗ്രാഫ് വീണ്ടുമുയർത്തി അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് കലാലയങ്ങളെയാകെ ഉയർത്തുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായി, ലോകമെമ്പാടും സർവകലാശാലകൾ പിന്തുടരുന്ന നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് കേരളവും പ്രവേശിക്കുകയാണ്. ഒരേ സമയം തൊഴിൽലഭ്യത ഉറപ്പുവരുത്താനും ഗവേഷണതാൽപ്പര്യങ്ങൾ വികസിപ്പിക്കാനും കഴിയുന്ന ദ്വിമുഖമായ സമീപനമാണ് മാറ്റങ്ങളുടെ കാതൽ. ഗവേഷണത്തിൽ ഊന്നിയുള്ള പഠനത്തിന് ബിരുദതലത്തിലുള്ള വിദ്യാർഥികൾക്ക് ഇതാദ്യമായി അവസരം തുറക്കുകയാണ് കേരളം.

പാഠ്യവിഷയങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതോടൊപ്പം, സർവകലാശാലകളിൽനിന്ന് നേടുന്ന ബിരുദം ലോകമെങ്ങും അംഗീകരിക്കപ്പെടുന്ന നിലകൂടി ഇത് കൊണ്ടുവരും. ഇവിടെനിന്ന് ബിരുദം നേടി വിദേശത്തേക്ക് ഉപരിപഠനത്തിനു പോകുന്നവർ വീണ്ടും ബിരുദമെടുക്കേണ്ടിവരുന്ന നില ഇനി അവസാനിക്കും.

സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലാദ്യമായി ഒരു കരിക്കുലം ഫ്രെയിം വർക്കിന് രൂപം നൽകി. സർക്കാർ തയ്യാറാക്കി നൽകിയ മാതൃകാചട്ടക്കൂടിനെ ഓരോ സർവകലാശാലയും അതതിന്റെ ജൈവസ്വഭാവത്തിനും സവിശേഷതകൾക്കും ഇണങ്ങുംവിധം കസ്റ്റമൈസ് ചെയ്തു. ഓരോ സർവകലാശാലയും അങ്ങനെ പുതിയ കരിക്കുലം രൂപീകരിക്കുകയും ആ കരിക്കുലത്തിന്റെ ചുവടുപിടിച്ച് ഓരോ വിഷയത്തിന്റെയും സിലബസുകൾ തയ്യാറാക്കുകയും ചെയ്തു. തുടർന്നാണ് ഈ അക്കാദമികവർഷം നാലുവർഷ യുജി പ്രോഗ്രാമിലേക്ക് പ്രവേശിക്കുന്നത്.

മൂന്നുവർഷത്തെ ബിരുദ കോഴ്സ് ഒരുവർഷംകൂടി അധികമായി പഠിപ്പിക്കുന്ന ഒന്നായിട്ടല്ല നാലുവർഷ ബിരുദ പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നു വർഷത്തെ ബിരുദം, നാലു വർഷത്തെ ഓണേഴ്സ് ബിരുദം, നാലു വർഷത്തെ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെ മൂന്നു തരത്തിലാകും കോഴ്സുകൾ. മൂന്നുവർഷം കഴിയുമ്പോൾ ബിരുദത്തോടെ പുറത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റും നാലുവർഷ പഠനം തെരഞ്ഞെടുക്കുന്നവർക്ക് അവരുടെ അഭിരുചിയനുസരിച്ച് ഓണേഴ്സ് ബിരുദവും ഓണേഴ്സ് വിത്ത് റിസർച്ചും ഇനി ലഭിക്കും. മൂന്നു വർഷം കഴിഞ്ഞാൽ എക്സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് ബിഎ/ബിഎസ്സി/ ബികോം ബിരുദങ്ങൾ നേടാം. ഇവർക്ക് രണ്ടു വർഷത്തെ പിജിക്ക് ചേർന്ന് പഠിക്കാനുമാകും.

ഓണേഴ്സ് ബിരുദം തെരഞ്ഞെടുക്കുന്നവർക്ക് മൂന്നുവർഷം കഴിഞ്ഞാൽ നാലാംവർഷത്തിലേക്ക് പ്രവേശിക്കാം. നാലാം വർഷത്തെ ആദ്യ സെമസ്റ്റർ റെഗുലർ ക്ലാസും അവസാന സെമസ്റ്റർ പൂർണമായും പ്രോജക്ടും ഇന്റേൺഷിപ്പും ആയിരിക്കും. തൊഴിൽ താൽപ്പര്യമനുസരിച്ച് എവിടെ വേണമെങ്കിലും പ്രോജക്ടും ഇന്റേൺഷിപ്പും ചെയ്യാം. പ്രോജക്ടും ഇന്റേൺഷിപ്പും താൽപ്പര്യമില്ലാത്തവർക്ക് മൂന്നു ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കിയാലും മതിയാകും. നാലുവർഷ ഓണേഴ്സ് ബിരുദം നേടിയവർക്ക് തുടർന്ന് ഒരുവർഷത്തെ പഠനത്തിലൂടെ പിജി നേടാനുമാകും. പിജി രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയാകും. മൂന്നു വർഷത്തെ പഠനത്തിൽ 75 ശതമാനം മാർക്ക് നേടിയവർക്ക് നാലുവർഷ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദത്തിനു ചേരാം. ഗവേഷണത്തിൽ താൽപ്പര്യമുള്ളവർക്കായാണിത്. ഇവർക്ക് നേരിട്ട് പിഎച്ച്ഡിക്ക് ചേരാനും ‘നെറ്റ്’ എഴുതാനും സാധിക്കും.

പഠനത്തിനിടയ്ക്ക് ബ്രേക്കെടുക്കാൻ അവസരം നൽകിക്കൊണ്ടുകൂടിയാണ് പുതിയ കരിക്കുലം. മൂന്നു വർഷത്തിനുശേഷം തിരിച്ചുവന്ന് ബിരുദപഠനം പൂർത്തിയാക്കാനും അവസരം ഉണ്ട്. ബ്രേക്ക് എടുക്കുന്ന സമയംവരെ അവർ ആർജിച്ച ക്രെഡിറ്റ് അവരുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും, അതിനുള്ള ക്രെഡിറ്റ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. ഈ ക്രെഡിറ്റ് സർട്ടിഫിക്കറ്റിലുള്ള ക്രെഡിറ്റിന് ഏഴു വർഷംവരെ പ്രാബല്യം ഉണ്ടാകും. ഇക്കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ ക്രെഡിറ്റ് അവർക്ക് ബിരുദപഠനം പൂർത്തിയാക്കാനോ മറ്റു പ്രോഗ്രാമുകളിലേക്കോ സർവകലാശാലകളിലേക്കോ കൈമാറ്റം ചെയ്ത് അവിടെനിന്ന് പഠനം പൂർത്തീകരിക്കാനോ ഉപയോഗിക്കാനാകും. യൂറോപ്യൻ, അമേരിക്കൻ, യുകെ ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനങ്ങളുമായെല്ലാം ക്രെഡിറ്റ് കൈമാറ്റം എളുപ്പമാകുന്ന രീതിയിലാണ് പുതിയ സംവിധാനം.

സംസ്ഥാനത്ത് നിലവിൽ ആർട്‌സ് ആൻഡ് സയൻസ് ബിരുദ പ്രോഗ്രാമുകൾ നടത്തുന്ന അഫിലിയേറ്റിങ് സർവകലാശാലകളായ കേരള, ഗാന്ധി, കലിക്കറ്റ്, കണ്ണൂർ എന്നിവിടങ്ങളിലെ മുഴുവൻ കോളേജുകളിലും ഈ അധ്യയനവർഷംമുതൽ നാലുവർഷ ബിരുദ പ്രോഗ്രാം ആരംഭിക്കും. കൂടാതെ, കാലടി, കേരള സർവകലാശാലകളുടെ ക്യാമ്പസ് പഠനവകുപ്പുകളിലും തുടങ്ങും. കണ്ണൂർ, മഹാത്മാഗാന്ധി, കൊച്ചിൻ സർവകലാശാലകൾ അവരുടെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളെ നാലാംവർഷം ഓണേഴ്സ് ബിരുദം നൽകുന്ന രീതിയിൽ പരിഷ്‌കരിച്ചിട്ടുണ്ട്.

 

 

Tags: higher educationEDITOR'S PICKminister r bindu
ShareSendTweetShare

Related Posts

പാകിസ്ഥാൻ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ വിട്ടയച്ചു

പാകിസ്ഥാൻ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ വിട്ടയച്ചു

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

Nanthancode massacre

നന്തൻകോട് കൂട്ടക്കൊല: പ്രതിക്ക് ജീവപര്യന്തം ശിക്ഷ

Congress leadership

അടിമുടി മാറാന്‍ കോണ്‍ഗ്രസ്; 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റാൻ തീരുമാനം

India's primary objective was to dismantle terrorism

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് കര-വ്യോമ-നാവിക സേന

Sunny Joseph kpcc president

ചുമതലയേറ്റ് സണ്ണി ജോസഫ്; ഇന്ദിരാഭവനിൽ ആവേശം

Discussion about this post

Latest News

പാകിസ്ഥാൻ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ വിട്ടയച്ചു

പാകിസ്ഥാൻ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ വിട്ടയച്ചു

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

Nanthancode massacre

നന്തൻകോട് കൂട്ടക്കൊല: പ്രതിക്ക് ജീവപര്യന്തം ശിക്ഷ

Congress leadership

അടിമുടി മാറാന്‍ കോണ്‍ഗ്രസ്; 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റാൻ തീരുമാനം

India's primary objective was to dismantle terrorism

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് കര-വ്യോമ-നാവിക സേന

Virat Kohli retires from Test cricket

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി

Sunny Joseph kpcc president

ചുമതലയേറ്റ് സണ്ണി ജോസഫ്; ഇന്ദിരാഭവനിൽ ആവേശം

Vellarmala school sslc result

വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ​ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies