നീറ്റ് പരീക്ഷാ വിവാദം; പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്ന് സുപ്രീംകോടതി

നീറ്റ് പരീക്ഷ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്ന് സുപ്രിംകോടതി പറഞ്ഞു. കൗണ്‍സലിങ് നിര്‍ത്തിവെക്കാന്‍ ഇപ്പോൾ ഉത്തരവ് ഇടുന്നില്ലെന്നും ആരോപണങ്ങളില്‍ മറുപടി വേണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്. നീറ്റ് പരീ​ക്ഷ ഫലത്തിനെതിരായ ഹർജിയിലാണ് സുപ്രിംകോടതിയുടെ ഈ ഇടപെടൽ.

പരീക്ഷയിൽ 67 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചിരുന്നു. അതേസമയം പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശദീകരണം. ചില വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും പരീക്ഷ എഴുതാനായില്ല. ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തില്‍ മാര്‍ക്ക് വന്നതെന്നാണ് എന്‍ടിഎയുടെ വിശദീകരണം.

നോര്‍മലൈസേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരിക്കുന്നതെന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടില്ലെന്നുമാണ് എന്‍ടിഎ വിശദീകരിക്കുന്നത്.

Exit mobile version