ഹുസൈൻ മടവൂർ നവോത്ഥാന സമിതി വൈസ് ചെയർമാൻ പദവി രാജിവെച്ചു. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് രാജി വച്ചത്. ഇടതുപക്ഷത്തിന് മുസ്ലിം ന്യൂനപക്ഷ നിലപാടെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന പിൻവലിക്കണമെന്ന് ഹുസൈൻ മടവൂർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി. വെള്ളാപ്പള്ളിയാണ് നവോത്ഥാന സമിതി ചെയർമാൻ.
ന്യൂനപക്ഷം അവിഹിതമായി ഒന്നും നേടിയിട്ടില്ല എന്നും ഉണ്ടെങ്കിൽ വെള്ളാപ്പള്ളി തെളിവുകൾ പുറത്തുവിടണം എന്നും ഹുസൈൻ മടവൂർ ആവശ്യപെടുന്നു. ഈഴവ വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിച്ചില്ലെങ്കിൽ പരിശോധിക്കേണ്ടത് അവരാണ്. പ്രീണനം കൊണ്ട് ന്യൂനപക്ഷത്തിന്റെ വോട്ട് ഇടതുപക്ഷത്തിന് ലഭിച്ചിട്ടില്ല.
കേരള നവോത്ഥാന സമിതി ചെയർമാനിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്ത പ്രസ്താവനയാണ് വെള്ളാപ്പള്ളിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പ്രസ്താവന അപക്വവും വാസ്തവ വിരുദ്ധവുമാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് ഗുണം ചെയ്യുമെന്നും ഹുസൈൻ മടവൂർ പറയുന്നു.
Discussion about this post