സഹോദരന്റെ വിജയത്തിൽ വൈകാരികമായ കുറിപ്പ് പങ്കു വച്ച് പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധിയുടെ സഹോദരിയായതിൽ അഭിമാനമുണ്ടെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. അവർ നിന്നോട് പലതും ചെയ്തിട്ടും നിങ്ങൾ പിന്മാറിയില്ല. നിങ്ങളുടെ ബോധ്യത്തെ അവർ സംശയിച്ചിട്ടും നിങ്ങൾ അതിലുറച്ച് നിന്നു, അവർ പ്രചരിപ്പിച്ച നുണപ്രചാരണങ്ങൾക്കിടയിലും നിങ്ങൾ സത്യത്തിനായി പോരാടിക്കൊണ്ടിരുന്നു . എന്നും ദേഷ്യം വെറുപ്പും നിങ്ങൾക് സമ്മാനിച്ചപ്പോൾ അത് പോലും നിങ്ങളെ മറികടക്കാൻ അനുവദിച്ചില്ല, നിങ്ങളുടെ ഹൃദയത്തിൽ സ്നേഹവും സത്യവും ദയയും കൊണ്ട് നിങ്ങൾ പോരാടി. അന്ന് നിങ്ങളെ കാണാൻ കഴിയാത്തവർ, ഇപ്പോൾ നിങ്ങളെ കാണുന്നു, പക്ഷേ ഞങ്ങളിൽ ചിലർ നിങ്ങൾ എല്ലാവരേക്കാളും ധൈര്യശാലിയാണെന്ന് അറിയുന്നുവെന്നായിരുന്നു പ്രിയങ്കയുടെ കുറിപ്പ്.
Discussion about this post