തൃശ്ശൂരിലെ ഉജ്വല വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് വൈകിട്ടോടെ തൃശ്ശൂരിലെത്തും. മന്ത്രിയാക്കുമോ എന്ന് ചോദിച്ചാൽ മതി, മന്ത്രിയാകുമോ എന്ന് ചോദിക്കരുതെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ ഒരു നിഷേധിയാവില്ല എന്നും തൻറെ താല്പര്യം പാർട്ടിയെ നേരത്തെ അറിയിച്ചതാനെന്നും സുരേഷ് ഗോപി പറയുന്നു.
അതേസമയം സിനിമ അഭിനയം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂരിലെ ജനങ്ങൾ താൻ വികസനം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നുണ്ട്. ഇത്തവണ സ്ത്രീ വോട്ടുകൾ ഒരുപാട് കിട്ടി. എല്ലാ വിഭാഗത്തിൽപ്പെട്ടവരും വോട്ടു ചെയ്തു. ക്രിസ്ത്യൻ മുസ്‌ലിം സ്ത്രീ വോട്ടർമാർ ഒപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിലയിരുത്തലിൻറെ പേരിൽ അണികളെ വേദനിപ്പിക്കല്ലേയെന്നാണ് മറ്റ് പാർട്ടികളോടുള്ള അഭ്യാർത്ഥന. തൃശ്ശൂരിലേത് ദൈവികമായ വിധിയാണെന്നും അതിലൊരു ഡിവൈൻ മാജിക് ഉണ്ടെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ജയത്തിന് പിന്നിൽ ബിജെപിയുടെ അധ്വാനം ഉണ്ട്. 52-60 ദിവസം ദിവസം തെരെഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയതാണ്. അതിന് എത്രയോ മുമ്പ് അവിടെ സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.