ജനവിധി: വോട്ടെണ്ണൽ ആരംഭിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. 9 മണിയോടെ ആദ്യ ഫലസൂചന ലഭിക്കും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 64.2 കോടി പേർ വോട്ടു ചെയ്തു. ഇത് ലോക റെക്കോർഡാണ്. ഇത് എല്ലാ ജി 7 രാജ്യങ്ങളിലെയും 1.5 ഇരട്ടി വോട്ടർമാരും യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലെ 2.5 ഇരട്ടി വോട്ടർമാരുമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 31.2 കോടി വനിതകൾ വോട്ടു ചെയ്തു. വനിതാ പങ്കാളിത്തത്തിലും റെക്കോർഡാണ്

Exit mobile version