താര പ്രചാരകരെ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ടു ബിജെപിക്കും കോൺഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശങ്ങൾ താര പ്രചാരകർ ഒഴിവാക്കണം , പ്രചാരണത്തിൽ മതപരവും സാമുദായികവുമായ പരാമർശങ്ങൾ ഒഴിവാക്കണം ഭരണഘടനയെ നിന്ദിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് ബിജെപി അധ്യക്ഷൻ ജെ പി നദ്ദക്കും കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും കമ്മീഷൻ നൽകിയത്
ലോക്‌സഭ തെരഞ്ഞെടുപ്പു മൂന്നാംഘട്ട പിന്നിട്ടപ്പോൾ മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളുടെ ഭാഗത്തുനിന്ന്
വലിയ തരത്തിലുള്ള വിദ്വേഷ പരാമർശങ്ങൾ ഉണ്ടായിരുന്നു, ഇതുമായി ബന്ധപ്പെട്ടു ബിജെപിക്കെതിരെ കോൺഗ്രസും കോൺഗ്രസിനെതിരെ ബിജെപിയും പരാതി നൽകിയിരുന്നു. ഇതെല്ലാം പരിശോധിച്ചശേഷമാണ് ഇരു പാർട്ടികളുടെയും അധ്യക്ഷൻ മാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
വിഷയവുമായി ബന്ധപ്പെട്ടു എന്തെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമോ എന്ന കാര്യം കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.
Discussion about this post