‘പ്രിയപ്പെട്ട് ലാലിന് ജന്മദിനാശംസകൾ’ പിറന്നാൾ ദിനത്തിൽ മമ്മൂക്കയുടെ സ്നേഹചുംബനം

പിറന്നാൾ ദിനത്തിൽ ലാലേട്ടൻ ആശംസകളുമായി മമ്മൂട്ടി. അർധരാത്രി കൃത്യം 12 മണിക്ക് തന്നെ മമ്മൂക്കയുടെ പിറന്നാൾ ആശംസകളെത്തി. മോഹൻലാലിന്റെ 64-ാം പിറന്നാളാണിത്. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രമാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

55 ചിത്രങ്ങളോളം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രത്തോടൊപ്പം ‘പ്രിയപ്പെട്ട് ലാലിന് ജന്മദിനാശംസകൾ’ എന്നും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. മമ്മൂക്കയെ കൂടാതെ സിനിമ പ്രവർത്തകരും ആരാധകരും തങ്ങളുടെ സ്വന്തം മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിക്കുന്നുണ്ട്.

അതേസമയം മോഹൻലാൽ നായകനാകുന്ന ചിത്രം എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ അറിയാറാക്കാർ പുറത്തുവിട്ടു. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. താരത്തിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിച്ച് വരികയാണ്.

Exit mobile version