പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ മോദിയുടെ വേഷം ചെയ്യില്ലെന്ന് നടൻ സത്യരാജ്. തൻ്റെ ആശയങ്ങൾ മോദിക്കെതിരാണെന്നും ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും സത്യരാജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജ് ആണെന്ന അഭ്യൂഹങ്ങളെല്ലാം സത്യരാജിൻ്റെ വിശദീകരണത്തോടെ ഇല്ലാതായി.
2007ൽ സാമൂഹിക പരിഷ്കർത്താവായ പെരിയാറിൻ്റെ ജീവചരിത്രത്തിൽ പ്രധാന വേഷം ചെയ്തത് സത്യരാജായിരുന്നു. മോദിയുടെ ബയോപിക്കിൽ സത്യരാജിനെ അഭിനയിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ബിജെപി വൃത്തങ്ങളും മുന്നോട്ടുവന്നിരുന്നു. മോദിയുടെ ജീവിതകഥയുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി ബയോപ്പിക്കുകൾ ഇറങ്ങിയിട്ടുണ്ട്.