കിഫ്ബി പൂട്ടുമെന്ന് റിപ്പോർട്ട്. ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോർട്ടിലാണ് കിഫ്ബി പൂട്ടുമെന്ന് വ്യക്തമാക്കുന്നത്. കിഫ്ബി പ്രത്യേക ലക്ഷ്യം മുൻനിർത്തി സൃഷ്ടിച്ച കമ്പനിയെന്നാണ് റിപ്പോർട്ടിലെ പരാമർശം.
ലക്ഷ്യപൂർത്തീകരണത്തോടെ ഈ സംവിധാനം നിർത്തലാക്കപ്പെടും. ഭരണ പരിഷ്‌കാര കമ്മിഷന്റെ പ്രവർത്തി പഠന പരിധിയിൽ നിന്നും കിഫ്ബിയെ ഒഴിവാക്കി. ക്ഷേമ പെൻഷൻ നൽകാനുള്ള കമ്പനിയും പൂട്ടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കിഫ്‌ബി സംസ്ഥനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടെയാണ് ഇപ്പോൾ ഈ വെളിപ്പെടുത്തൽ. കിഫ്ബി തുടങ്ങിയത് അടിസ്ഥാന സൗകര്യ വികസനത്തിനാണ്. കൂടാതെ കഴിഞ്ഞ ബജറ്റിൽ നിന്നും കിഫ്ബിയെ ഒഴിവാക്കിയിട്ടുമുണ്ടായിരുന്നു.