ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്കിനെ വിമർശിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. സൺറൈസേഴ്‌സിനെതിരായ മത്സരത്തിന് ശേഷം ലഖ്‌നൗ നായകൻ കെ എൽ രാഹുലിനെ പരസ്യമായി അധിക്ഷേപിച്ച ഗോയങ്കയുടെ നടപടിയെയാണ് സെവാഗ് ചോദ്യം ചെയ്തത്. ഡ്രെസ്സിംഗ് റൂമിൽ വെച്ചാണെങ്കിലും വാർത്താസമ്മേളനത്തിലാണെങ്കിലും താരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഉടമകളുടെ ഉത്തരവാദിത്തമെന്ന് ഇന്ത്യൻ മുൻ താരം ഓർമ്മപ്പെടുത്തി.
ഐപിഎല്ലിൽ ഒരിക്കൽപോലും ഉടമ തന്നോട് ദേഷ്യപ്പെട്ടിട്ടില്ല. താരങ്ങളും പരിശീലകരുമാണ് ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവരെല്ലാം ബിസിനസുകാരാണ്. ലാഭത്തിന്റെയും നഷ്ടത്തിന്റെയും കണക്കുകൾ മാത്രമാണ് ഇവർക്ക് അറിയാവുന്നത്. ഐപിഎല്ലിൽ എന്തിനാണ് ഇത്തരം ചർച്ചകളെന്നും സെവാഗ് ചോദിക്കുന്നുണ്ട്.
താങ്കൾക്ക് 400 കോടി രൂപ ലാഭം ലഭിക്കും. ഐപിഎല്ലിൽ അതിനായി ഒന്നും ചെയ്യേണ്ടതില്ല. പക്ഷേ അതിനായി താരങ്ങളെ പ്രോത്സാഹിപ്പിക്കണം. നിങ്ങൾ ഒരു താരത്തെ ഉപേക്ഷിച്ചാൽ അവർക്കായി മറ്റൊരു ടീം രംഗത്തെത്തും. എന്നാൽ നിങ്ങൾ ഒരു താരത്തെ നഷ്ടപ്പെടുത്തിയാൽ അയാളെ വെച്ച് മത്സരം വിജയിക്കാനുള്ള സാധ്യതകളാണ് നഷ്ടപ്പെടുന്നതെന്നും സെവാഗ് പറഞ്ഞു.
Former India opener Virender Sehwag slammed Lucknow Super Giants owner Sanjiv Goenka.
Discussion about this post