സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിക്കുന്നു. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
- 13-05-2024 (തിങ്കൾ): തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
- 14-05-2024 (ചൊവ്വ): പത്തനംതിട്ട
- 15-05-2024 (ബുധൻ): തിരുവനന്തപുരം, പത്തനംതിട്ട
- 16-05-2024 (വ്യാഴം): തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി
- 17-05-2024 (വെള്ളി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. 40 കിലോമീറ്റർ വേഗതയിൽ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.