പൂജയ്ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഒഴിവാക്കാന്‍ തീരുമാനം

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജയ്ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വിലക്കുണ്ടായേക്കും. ഇന്നത്തെ ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാകും. ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാന്‍ ക്ഷേത്ര ഉപദേശക സമിതികള്‍ തീരുമാനമെടുത്തു

വിഷാംശത്തില്‍ ശാസ്ത്രീയ പരിശോധനാഫലം വന്നില്ലെങ്കിലും പല ക്ഷേത്രങ്ങളിലും അരളിപ്പൂവ് പടിക്കുപുറത്തായി. വിഷാംശ വാര്‍ത്തകള്‍ കൂടുതല്‍ വന്നതോടെയാണ് ഇനി ഉപയോഗിക്കേണ്ടെന്ന തീരുമാനത്തിലേക്ക് ദേവസ്വം ബോര്‍ഡ് എത്തിയത്. ശബരിമല ഉള്‍പ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നുണ്ട്. നിവേദ്യങ്ങളില്‍ അരളിപ്പൂവിന്‍റെ ഉപയോഗം കര്‍ശനമായി തന്നെവിലക്കും. ഇന്നത്തെ ബോര്‍ഡ് യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. നേരത്തെ ശാസ്ത്രീയ പരിശോധനാ ഫലം വരുന്നതു വരെ വിലക്കു വേണ്ടന്നായിരുന്നു നേരത്തെ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്‍റെ ഔദ്യോഗിക തീരുമാനം വന്നില്ലെങ്കിലും ക്ഷേത്ര ഉപദേശക സമിതികള്‍ അരളിപ്പൂവ് ക്ഷേത്രങ്ങളില്‍ നിന്നും ഉപേക്ഷിച്ചു. ക്ഷേത്ര നടകളിലെ കടകളില്‍ നിറയെ ഉണ്ടായിരുന്ന അരളിപ്പൂവിന്‍റെ സ്ഥാനത്ത് ഇപ്പോള്‍ മറ്റു പൂവുകളാണു ഉള്ളതും.

വിലക്കുറവും തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ ഏറ്റവും കൂടുതല്‍ വരുന്നതും കണക്കിലെടുത്താണ് അരളിപ്പൂവിനു ക്ഷേത്രങ്ങളില്‍ കൂടുതല്‍ പ്രചാരം കിട്ടിയത്.

Exit mobile version