സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംവിധായകൻ ശിവന്റെയും ചന്ദ്രമണിയുടയയും മകനായി 1959ല്‍ ആയിരുന്നു ജനനം.
1990ൽ രഘുവരനയെും സുകുമാരനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സാഗ ഫിലിംസിനുവേണ്ടി വ്യൂഹം എന്ന ചിത്രം സംവിധാനം ചെയ്തു. യോദ്ധയിലൂടെ എ.ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീതം ശിവനാണ്. അദ്ധേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങൾക്കു ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു.
പിന്നീട് മോഹൻലാലിനെ നായകനാക്കി യോദ്ധ എന്ന ചിത്രം സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി യോദ്ധ മാറി. പിന്നീട് ഡാഡി,ഗാന്ധർവ്വം,നിർണ്ണയം തുടങ്ങിയ ആറോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിനുപുറമെ ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. സണ്ണി ഡിയോളിനെ നായികയാക്കി സോർ എന്ന ചിത്രമാണ് ഹിന്ദിയിൽ ആദ്യമായി സംവിധാനം ചെയ്തത്. തുടർന്ന് എട്ടോളം ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തു.കൂടാതെ ഹിന്ദി സംഗീത സംവിധായകനായ ആഗോഷിനും തന്റെ കരിയറിലെ വലിയ ബ്രേക്ക് നൽകിയതും സംഗീത് ശിവനാണ്.