ഇന്ത്യൻ പ്രീമിയർ ലീഗിൽ നാല് തുടർപരാജയങ്ങൾക്ക് ശേഷം മുംബൈ ഇന്ത്യൻസ് വിജയപാതിയിൽ തിരിച്ചെത്തി. 12 മത്സരങ്ങൾ പിന്നിടുമ്പോൾ മുംബൈയുടെ നാലാം ജയമാണിത്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാൽ മുംബൈയ്ക്ക് 12 പോയിന്റ് ലഭിക്കും. മികച്ച പ്രകടനം പുറത്തെടുക്കാനാണ് മുംബൈ ഇന്ത്യൻസ് ശ്രമിക്കുന്നതെന്ന് ഹാർദ്ദിക്ക് പ്രതികരിച്ചു.
അതേസമയം പ്ലേ ഓഫിൽ കടക്കണമെങ്കിൽ മുംബൈ വിജയം നേടിയാൽ മാത്രം പോരാ മറ്റുള്ള ടീമുകളുടെ ഫലങ്ങളെയും ആശ്രയിക്കണം. അതിനിടെ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചുവെന്നാണ് ആരാധകർ പറയുന്നത്. സീസണിൽ മുന്നിട്ട് നിൽക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ് തുടങ്ങിയ ടീമുകളാണ് ഹാർദ്ദിക്കിന്റെയും സംഘത്തിന്റെയും ഇനിയുള്ള പ്രധാന എതിരാളികൾ.