ബുദ്ധീം ബോധോമില്ലാത്ത നടിയെന്നുള്ള വിമർശനങ്ങൾ ശരിയാണെന്ന് തെളിയിക്കുകയാണ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണൌട്ട്. അടുത്തിടെ ഒരു പ്രസംഗത്തിൽ ആർ ജെ ഡി നേതാവ് തേജസ്വി യാദവിനെ കൊന്നു കൊലവിളിക്കാനായി തുടങ്ങിയ കങ്കണ റണൌട്ടിന് പക്ഷേ പേരുമാറി പോയി. വിമർശനം മുഴുവൻ സ്വന്തം പാർട്ടിയായ ബി ജെ പിയിലെ തേജസി സൂര്യയ്ക്ക് നൽകിയാതന ഇപ്പോൾ കങ്കണയ്ക്ക് പണിയായത്.
നവരാത്രിക്ക് മത്സ്യം കഴിച്ചതിനെ കുറ്റപ്പെടുത്തി പറയുന്നതിനിടയിൽ തേജസ്വി യാദവ് എന്നതിനു പകരം തേജസ്വി സൂര്യ എന്നാണ് കങ്കണ പറഞ്ഞത്. ബംഗളൂരു സൌത്തിലെ ബിജെപി സ്ഥാനാർത്ഥിയും നിലവിലെ എംപിയുമാണ് തേജസ്വി സൂര്യ. ഹിമാചൽ പ്രദേശിലെ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് കങ്കണയ്ക്ക് നാക്കുപിഴച്ചത്. ഇതോടെ ‘ഏതാണ് ഈ മാഡം’ എന്ന പരിഹാസവുമായി തേജസ്വി യാദവ് കങ്കണയുടെ പ്രസംഗത്തിൻറെ വീഡിയോ ഷെയർ ചെയ്തു. സോഷ്യൽ മീഡിയയിൽ വൻ കളിയാക്കലാണ് കങ്കണ നേരിടുന്നത്.
Discussion about this post