കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഇന്ന് തീരുമാനമില്ല; അന്വേഷണം എന്തുകൊണ്ട് നീണ്ടുവെന്ന് കോടതി

അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഇന്ന് തീരുമാനമായില്ല. കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ജാമ്യം നൽകണോ എന്നതിൽ വ്യാഴാഴ്ച സുപ്രീംകോടതി വാദം കേൾക്കും.

കെജ്‌രിവാളിന്റെ അറസ്റ്റിൽ വ്യക്തത വേണമെന്ന് ഹർജി പരിഗണിക്കവെ കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം എന്തുകൊണ്ട് രണ്ടുവർഷം നീണ്ടുവെന്നും ഇഡിയോട് കോടതി അന്വേഷിച്ചു. കെജ്‌രിവാളിന്റെ അറസ്റ്റിന് രണ്ട് വർഷം എടുത്തത് നല്ലതല്ലെന്ന് വ്യക്തമാക്കിയ കോടതി, ഇഡിയുടെ അന്വേഷണത്തിന്റെ സ്വഭാവവും യുക്തിയും പരിശോധിക്കണമെന്നും നിരീക്ഷിച്ചു. തുടക്കം മുതലുള്ള കേസ് ഫയൽ ഹാജരാക്കാനും ഇഡിക്ക് നിർദേശമുണ്ട്.

കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കണോയെന്നല്ല പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് സംബന്ധിച്ചാണ് പരിശോധന, കുറ്റവിമുക്തനാക്കാനല്ല. വിളവെടുപ്പ് പോലെ 6 മാസത്തിലൊരിക്കലല്ല പൊതു തിരഞ്ഞെടുപ്പ്, 5 വർഷത്തിലൊരിക്കലാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണനയൊന്നുമില്ല. അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി കേസ് അസാധാരണമെന്നും കോടതി പറഞ്ഞു.

Exit mobile version