ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവുകൾ വൻ തോതിൽ വർദ്ധിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയുടെ വളർച്ചയും സങ്കീർണ്ണതയും പ്രതിഫലിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം കമ്മീഷൻ പുറത്തുവിട്ടു റിപ്പോർട്ട്.
1952 മുതൽ 2014 വരെ യുള്ള കാലഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് ചെലവ് ഗണ്യമായി വർധിച്ചതിന് നിരവധി കാരണങ്ങളാണ്തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്. വോട്ടർമാരുടെ പങ്കാളിത്തവും ബോധവൽക്കരണ ശ്രമങ്ങളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ,തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് രാജ്യവ്യാപകമായി വോട്ടർ രജിസ്ട്രേഷൻ കാമ്പെയ്‌നുകൾ ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിപുലമായ പരസ്യങ്ങൾ ഉപയോഗിക്കുന്നത്, കാര്യക്ഷമതയ്ക്കും കൃത്യതയ്ക്കും വേണ്ടി തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടികകൾ ഡിജിറ്റൈസ് ചെയ്യുന്നത്. കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതും, അവർക്ക് നഷ്ടപരിഹാരം നൽകുന്നതും തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
1952 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകദേശം 10 കോടി രൂപ ചെലവഴിച്ചതായാണ് കണക്കു. അന്ന് ഒരു ഇലക്ടറുടെ ചെലവ് ഏകദേശം 6 പൈസ ആയിരുന്നു. പിന്നീട് 2009ലെ പൊതുതിരഞ്ഞെടുപ്പിൽ കമ്മീഷൻ ഒരു ഇലക്ടർക്ക് ഏകദേശം 15 രൂപയാണ് ചെലവഴിച്ചത്. ഈ തിരഞ്ഞെടുപ്പിനുള്ള മൊത്തം ചെലവ് വ്യക്തമാക്കിയിട്ടില്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ മൊത്തം 3,870 കോടി രൂപ ചെലവഴിച്ചു. ഒരു വോട്ടർക്ക് ഏകദേശം 46 രൂപയായിരുന്നു ചെലവ്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനായി ഇലക്ഷന് കമ്മീഷൻ 1കോടി 37ലക്ഷം രൂപ ചെലവഴിച്ചതായാണ് കണക്കുകൾ, ഒരു ഇലക്ടർക്ക് ഏകദേശം 212 രൂപയായിരുന്നു ചെലവ്.
Discussion about this post